ഓൾ പ്രൊമോഷൻ നിങ്ങളുടെ ഭാവിക്ക് നല്ലതാണോ?
പരീക്ഷ എഴുതാതെ, പഠിക്കാതെ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കാൻ അവസരം കിട്ടുന്നത് ഗുണമാണോ ദോഷമാണോ?
നിങ്ങൾ ചിന്തിക്കു……..ഒരു ഉറച്ച തീരുമാണ് എടുക്കു. നിങ്ങളുടെ ഭാവിയെ പടുത്തുയർത്തൂ…….
മാതൃഭൂമി പത്രത്തിൽ ജനുവരി 30 ശനിയാഴ്ച പ്രസിദ്ധികരിച്ച വാർത്തയാണ് ഇത്.
”’ഒമ്പതുവരെ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാൻ സാധ്യത; പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്…… (Mathrubhumi daily, January 30, 2021)
കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കൽ (ഓൾ പ്രമോഷൻ), ഒമ്പതിൽ കൂടി നടപ്പാക്കാനാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കും..
വരുന്ന മാസങ്ങളിൽ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്…….
കോവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം 11-ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്നത് നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കൂ. അടുത്ത ജൂണിൽ സ്കൂൾ തുറക്കാനായാൽ അപ്പോൾ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്…….
ഒമ്പതുവരെ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാൻ സാധ്യത; പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്…… (Mathrubhumi daily, January 30, 2021)
കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കൽ (ഓൾ പ്രമോഷൻ), ഒമ്പതിൽ കൂടി നടപ്പാക്കാനാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കും..
വരുന്ന മാസങ്ങളിൽ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്…….
കോവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം 11-ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്നത് നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കൂ. അടുത്ത ജൂണിൽ സ്കൂൾ തുറക്കാനായാൽ അപ്പോൾ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്…….
Read more at: https://www.mathrubhumi.com/print-edition/kerala/possibility-to-avoid-year-end-exams-upto-nineth-stantard-1.5395261
ഈ വാർത്ത ഭൂരിപക്ഷം കുട്ടികൾക്ക് കേൾക്കാനും സന്തോഷിക്കാനും ഇന്ന് ഇടനൽകിയേക്കാം.
……പക്ഷെ ഉയർന്ന ക്ലാസ്സുകളിൽ എന്തുമ്പോൾ നിങ്ങൾ ശരിക്കും വിയർക്കും!!!!!!!!
എല്ലാവർക്കും അറിയാവുന്ന ഒരുകാര്യമാണ് ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഒരു
പുതിയ അനുഭവമായിരിക്കും, അതുകൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളും അത് ശരിയായ വിധത്തിൽ
ഉപയോഗിക്കാറുമില്ല, അതിനേക്കാൾ ഏറെ ദുരുപയോഗം ചെയ്യുകയാണ്.
അതിനു കുട്ടികളെ കുറ്റപ്പെടുത്തിയിട്ട് കാര്യവുമില്ല. ഓഫ്ലൈൻ ക്ലാസ്സുകളിലെപോലെ അധ്യാപകരുടെ
നേരിട്ടുള്ള ശിക്ഷണത്തിലല്ല അവർ പഠിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പോരായ്മകൾ ഏറെയാണുതാനും.
കുട്ടികളെ എത്ര ബോധവാന്മാരാക്കിയാലും, ഈ മൊബൈൽ ഫോൺ അവർക്കു കിട്ടിയ ഒരു സുവർണാവസരമാക്കി
അതിൽ കളിക്കാനാണ് അവർ ശ്രമിക്കാറുള്ളതും. രക്ഷിതാൾക്ക് അവരെ ശാസിക്കാനും പറ്റില്ല, കാരണം അവർ പഠിക്കയാണ് എന്ന് അവർ കരുതും.
നിങ്ങൾ ഓരോരുത്തരും തന്നെയാണ് ഇപ്പോൾ നിങ്ങളുടെ അധ്യാപകനും ഗൈഡും. അതിനാൽ നിങ്ങൾ തന്നെത്താൻ ആണ് പഠിക്കേണ്ടത്.
അതിനിടയിലാണ് വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുള്ള ഒൻപതു വരെയുള്ള പരീക്ഷകളും പ്ലസ് ഒന്നു വേണ്ടന്നുവയ്ക്കുന്നതും
ഓൾ പ്രൊമോഷൻ നല്കുവാനുമുള്ള തീരുമാനവും.
ഈ കൊറോണ വ്യാപനത്തിന്റെ ഇതില്ലാതെ വേറെ ഒരു മാർഗ്ഗവും വിദ്യാഭ്യാസ വകുപ്പിന് എടുക്കാൻ പറ്റില്ല. കാരണം കുട്ടികളുടെ ആരോഗ്യമാണല്ലോ പ്രധാനം.
സന്തോഷമുള്ള കാര്യമാണ് പരീക്ഷ എഴുതേണ്ട……പേടിക്കേണ്ട…..എളുപ്പത്തിൽ പത്താം ക്ലാസ്സിൽ എത്താം……..പ്ലസ് ടുവിൽ കയറിക്കൂടാം. വളരെ സന്തോഷം…….
പക്ഷെ….നിങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. പരീക്ഷ എഴുതാതെ…..പഠിക്കാതെ ക്ലാസ്സുകയറ്റം കിട്ടുന്നത് നല്ലതാണോ അല്ലയോ എന്ന്? നിങ്ങൾക്ക് ഭാവിയിൽ, പ്രത്യേകിച്ചും, എൻട്രൻസ് പോലെയുള്ള പരീക്ഷകൾ എഴുതുമ്പോൾ സഹായകമാവുമോ ഇല്ലയോ എന്ന്.
നിങ്ങൾ ഒൻപത്തിലോ പ്ലസ് ലോ പഠിക്കുന്ന സീനിയർ വിദ്യാർത്ഥികളോട് ചോദിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് ബോധ്യപ്പെടും. ഒൻപത്, പത്തു, പ്ലസ് ഒന്നു ക്ലാസുകളിൽ നിങ്ങൾ പഠിക്കുന്ന മാത്സ്, ഫിസിക്സ് കെമിസ്ട്രി, ബിയോളജി തുടങ്ങിയ സയൻസ് വിഷയങ്ങളുടെ തുടർച്ചയാണ് പതിനൊന്നിലും പന്ത്രദിലും. ഈ വിഷയങ്ങളുടെ അടിസ്ഥാനം നിങ്ങൾ പഠിക്കുന്നത് എട്ടാം ക്ലാസ്സുമുതലാണല്ലോ? അപ്പൊ നിങ്ങൾക്ക് അടിസ്ഥാനം കിട്ടിയില്ലെങ്കിൽ എങ്ങിനെ ഉയർന്ന ക്ലാസ്സുകളിൽ മാർക് നേടാൻ കഴിയും? ആ പാഠഭാഗങ്ങൾ പിന്തുടരാൻ കഴിയും?
അതുകൊണ്ട് പരീക്ഷ ഇല്ല എന്ന് കരുതി ഉഴപ്പരുത്. അത് നിങ്ങളുടെ ഭാവിയെ ബാധിക്കുന്നതായിരിക്കും. ഒരു സംശയവുമില്ല.
പരീക്ഷ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ പഠന പുരോഗതിയാണ്. അല്ലാതെ മാർക്കിനുവേണ്ടിയുള്ള ഒരു പരിപാടിയല്ല. നിങ്ങൾ
എത്രമാത്രം ഓരോ വിഷയങ്ങളിലും അറിവ് നേടിയിട്ടുണ്ട്, കൂടുതൽ ആഴങ്ങളിലേക്ക് പോകാറായിട്ടുണ്ടോ എന്നെല്ലാം അറിയാൻ വേണ്ടിയാണ്
പരീക്ഷകൾ നടത്തുന്നത് എന്ന് നിങ്ങൾ നല്ലവണ്ണം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ പരീക്ഷ ഉണ്ടോ ഇല്ലയോ എന്ന് കണക്കാക്കാതെ
അറിവ് നേടാൻ നിങ്ങൾ ശ്രമിക്കണം. നന്നായി പഠിക്കുക.
നിങ്ങൾക്ക് എന്തെങ്കിലും സംശയമോ…..സഹായമോ വേണ്ടി വന്നാൽ ഇപ്പോഴും ഞങ്ങൾ, റൈറ്റ് വേ, നിങ്ങളോടൊപ്പം ഉണ്ടാവും. ഉറപ്പ്.
…..റൈറ്റ് വേ ടീം
No responses yet