Examination
കുട്ടികളിലെ പരീക്ഷ ഭയം എന്ത്? എങ്ങിനെ ഈ ഭയം മാറ്റിയെടുക്കാം…. മറികടക്കാം…… എങ്ങിനെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാം……..

 

പരീക്ഷ പേടി എന്ത്?    എങ്ങിനെ ഒഴിവാക്കാം…….

എല്ലാവരും ഒരേ സ്വരത്തിൽ പറയാറുണ്ട്   ‘’ പരീക്ഷ ഒഴിവാക്കാൻ പറ്റാത്ത ഒരു കുഴപ്പക്കാരനാണെന്ന്’’ 

പരീക്ഷകൾക്ക് പകരമായി വേറെ ഒരു സമ്പ്രദായവും ലോകത്തെവിടേയും സ്വീകരിച്ചിട്ടില്ലാത്തതിനാൽ പരീക്ഷകൾ ഒഴിച്ചുകൂടാൻ പറ്റാത്തതും, ആളുകൾ അതിന്റെ പേര് കേൾക്കുമ്പോൾതന്നെ  ഭയപെടുന്നതും സർവ്വസാധാരണയാണ്.

പരീക്ഷകൾ അടുക്കുംതോറും നമ്മളുടെ, പ്രത്യേകിച്ചും കുട്ടികളുടെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുക, വിദ്യാർത്ഥികൾ ഉല്കണ്ഠകുലരാവുകയും അവരുടെ ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നത് സർവ്വസാധാരണം.    വിദ്യാർത്ഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഈ പരീക്ഷ ഭയം കടന്നുകൂടാറുണ്ട്.

കുട്ടികൾ പഠിത്തത്തിൽ മിടുക്കരാകും, എന്നാൽ പരീക്ഷകളിൽ,  അവരുടെ മിടുക്കുകൾ തെളിയിക്കാനുള്ള അവസരം വരുമ്പോൾ എല്ലായ്പ്പോഴും അവർ അവിടെ അടിയറപറയുന്നു.

കുട്ടികൾ പരീക്ഷകളോടോ പരീക്ഷകൾ സംബന്ധിച്ച സമ്മർദ്ദങ്ങളുടെ ഫലമായോ മിക്കപ്പോഴും കാലിടറുന്നതും പരീക്ഷകൾക്ക് മുന്നിൽ കീഴടങ്ങുന്നതുമാണ് കാണപ്പെടുന്നത്.

മത്സരങ്ങൾ നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഗമായി മാറിയിട്ടുണ്ട്.   ഈ മത്സരത്തെപ്പറ്റിയുള്ള ഭയമാണ് നമ്മളെ ഓരോരുത്തരേയും  അസുന്തഷ്ടരാക്കുന്നതും, മനോനില തെറ്റിക്കുന്നതും ദുഃഖിതരാക്കുന്നതും,

   പരീക്ഷിക്കപ്പെടുമെന്ന ഭയം പലരിലും സമ്മർദ്ദം ഉണ്ടാക്കുന്നു. അതിന്റെ ഫലമോ?  ഈ ഭയം അവരിൽ വിപരീത ഫലം ഉണ്ടാക്കുകയും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ തോൽക്കുകയും ചെയ്യുന്നു.

എന്നാൽ, ചില അനുകൂല നടപടികൾ പരീക്ഷ എഴുതുന്നവരുടെ ഭയവും മാനസിക പിരിമുറുക്കവും കുറച്ചുകൊണ്ടുവരുവാനും അവരുടെ ലക്‌ഷ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും ചെയ്യും.

പരീക്ഷാപ്പേടി അഥവാ പരീക്ഷപ്പനി എന്ന ഈ അവസ്ഥയെ മറികടക്കുന്നതിനുള്ള ചില ലളിതവും ഫലപ്രദവുമായ ചില നടപടികൾ ഉണ്ട്.  അതിലേക്ക് ഒന്ന് നമ്മൾക്ക് കണ്ണോടിക്കാം……

കൃത്യമായ സമയക്രമപ്പട്ടിക

വിദ്യാർത്ഥികളോട് ഒരു കൃത്യമായ സമയക്രമപ്പട്ടിക (ടൈം ടേബിൾ) തയ്യാറാക്കുവാനും അത് പതിവായി പിന്തുടരുവാനും പലപ്പോഴും ഉപദേശിച്ചിട്ടുണ്ടെങ്കിലും, വളരെ കുറച്ചുപേർ മാത്രമേ ആ ഉപദേശം പിന്തുടരുന്നത് കണ്ടിട്ടുള്ളു.  ഫലമോ?  പരീക്ഷക്ക് മുൻപ് അവർ വളരെയേറെ വിഷമത്തിലും  മാനസികമായ സമ്മർദ്ദത്തിലാവുകയും  ചെയ്യും.

അതുകൊണ്ട് വിദ്യാർത്ഥികൾ തങ്ങൾക്ക് ഏതു വിഷയമാണ് പഠിക്കാൻ പ്രയാസമെന്നും,  അത് കണ്ടെത്തി പരീക്ഷ കാഴ്ചപ്പാടോടെ പരിഹരിക്കാൻ കഴിഞ്ഞാൽ, ഇത്തരം സന്ദർഭങ്ങളെ വളരെ എളുപ്പത്തിൽ മറികടക്കാൻ സഹായിക്കും.

ഓരോ ദിവസവും ഉറങ്ങാൻ പോകുന്നതിനുമുമ്പ് നിങ്ങൾ വിഷമമുള്ള വിഷയങ്ങൾ നന്നായി പഠിക്കുകയും, അടുത്ത ദിവസം രാവിലെ എണീട്ടുകഴിഞ്ഞാൽ വീണ്ടും ആ പഠന ഭാഗങ്ങൾ ഒരിക്കൽ കൂടി നിർബന്ധമായി നല്ലവണ്ണം ആവർത്തിച്ച് വായിച്ചു പഠിക്കയും വേണം. പരീക്ഷ തുടങ്ങുന്ന ദിവസം വരെ ഈ രീതി തുടർന്നുകൊണ്ടേയിരിക്കണം.

ഈ സമ്പ്രതായം ഏറ്റവും ചുരുങ്ങിയത് രണ്ട് ആഴ്ചക്കാലം പിന്തുടർന്നുവന്നാൽ, തീർച്ചയായും നിങ്ങൾ ഓരോരുത്തർക്കും പരീക്ഷ പേടി മാറും എന്ന് മാത്രമല്ല, പഠനത്തിൽ ഗണ്യമായ പുരോഗതിയും കൂടുതൽ  ആത്മവിശ്വാസവും ലഭിക്കും എന്നതിൽ ഒരു തർക്കവുമില്ല.

യോഗയും വ്യായാമവും

യോഗയും വ്യായാമവും പതിവായി ചെയ്യാത്ത കുട്ടികൾക്കുള്ള ഒരു ഉപദേശമാണ് അവർ പരീക്ഷക്ക് ഒരു മാസം മുൻപെങ്കിലും അവരുടെ ദിനചര്യയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന്. പ്രധാനപ്പെട്ട മാറ്റങ്ങൾ എന്ന് പറഞ്ഞാൽ കഴിയുന്നത്ര നേരത്തെ എണീക്കുക  (രാവിലെ അഞ്ചുമണിക്ക് മുൻപ്).  അതിനു ശേഷം ചമ്രംപടിഞ്ഞിരുന്നു, കണ്ണുകൾ അടച്ചുപിടിച്ച് അരമണിക്കൂർ ശാന്തമായിരിക്കുക. മറ്റു അനാവശ്യ  ചിന്തകളും കാര്യങ്ങളും മറന്ന്, നിങ്ങളുടെ അടുത്തുവരുന്ന പരീക്ഷ വിഷയങ്ങളിലും പാഠഭാഗങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക.  നിങ്ങളുടെ പഠനത്തിന്റെ പുരോഗതി വിലയിരുത്തുക, എത്രതമാത്രം പാഠഭാഗങ്ങൾ നിങ്ങൾ പഠിച്ചു കഴിഞ്ഞിട്ടുണ്ട്, ഇനി എത്രമാത്രം പാഠങ്ങൾ പഠിക്കുവാൻ ബാക്കി ഉണ്ട് എന്നെല്ലാം.  അതിനുശേഷം ഏതെല്ലാം വിഷയങ്ങളാണ് നിങ്ങൾ ഇന്ന് പഠിച്ചുതീർക്കേണ്ടത് എന്ന് തീരുമാനിക്കുക. അരമണിക്കൂറെങ്കിലും പഠനത്തെകുറിച്ചല്ലാതെ മറ്റൊരു വിഷയത്തെപ്പറ്റിയും ചിന്തിക്കാനേ പാടില്ല.

ഇത്തരത്തിൽ ചെയ്യുന്നത്, രണ്ടു കാര്യങ്ങൾക്കുവേണ്ടിയാണ്. ഒന്നാമത്തെ കാര്യം നിങ്ങളുടെ ധ്യാനത്തിന്റെ ഉദേശം പൂർത്തീകരിക്കണമെങ്കിൽ,  ആ  അരമണിക്കൂർ നേരം നിങ്ങളുടെ ശ്രദ്ധ മുഴുവനും നിങ്ങളുടെ പരീക്ഷയെപ്പറ്റി മാത്രമാവണം.  ധ്യാനം എന്നുപറഞ്ഞാൽ മറ്റൊന്നുമല്ല, മറിച്ചു നീങ്ങളുടെ ശ്രദ്ധ ഒരു ഒറ്റ കാര്യത്തിൽ മാത്രം കേന്ദ്രികരിക്കയും മറ്റുള്ള കാര്യങ്ങളെ മറക്കുകയും എന്നതുമാത്രമാണ്.  പലരുടെയും മനസ്സ് ഒരു സമയത്തു വിവിധ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതുകൊണ്ട് ധ്യാനം അവർക്ക് ഒരു പ്രയാസമായി തോന്നും. അത്തരക്കാർക്ക്  ഒരു ചെറിയ കാര്യത്തിൽപോലും അരമണിക്കൂർ  ശ്രദ്ധ കേന്ദ്രികരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

രണ്ടാമതായി  പഠനത്തെപ്പറ്റി മാത്രം നിങ്ങൾ ചിന്തിക്കുന്നതുകൊണ്ട്,  മാനസികമായി നിങ്ങൾ ആ ദിവസം നേടാൻ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യത്തിന് രൂപം നൽകുന്നു.  ദിവസേനയുള്ള  പഠനം ആസൂത്രണം ചെയ്യാൻ ഇത് നിങ്ങളെ വളരെയധികം സഹായിക്കുന്നു.

മോക്ക് ടെസ്റ്റുകൾ (പരീക്ഷ ക്ഷമതാ പരിശോധകൾ)

ഒരു മനുഷ്യനെ തികഞ്ഞ വ്യക്തിയാക്കുന്നതിൽ  മോക്ക് ടെസ്റ്റുകൾ (പരീക്ഷക്ഷമതാ പരിശോധന) തീർച്ചയായും വളരെയേറെ സഹായകരമാണ്.

നിങ്ങളുടെ പഠനത്തിനിടയിൽ കുറച്ച് സമയം നീക്കിവച്ചു നിങ്ങളുടെ പരീക്ഷയുടെ ദിവസം സങ്കൽപ്പിക്കാൻ ശ്രമിക്കുക.  പരീക്ഷാ കേന്ദ്രത്തിലേക്ക് നിങ്ങൾക്കൊപ്പം കൊണ്ടുപോകാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചിന്തിക്കുക.   ഉദാഹരണത്തിന്:  അഡ്മിറ്റ് കാർഡ്, പേന, പെൻസിൽ എന്നിവ.

അതിനുശേഷം നിങ്ങൾ പരീക്ഷ ഹാളിലാണെന്നു സ്വയം സങ്കൽപ്പിക്കുക. ഉത്തരക്കടലാസുകളിൽ നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ രജിസ്‌ട്രേഷൻ നമ്പർ എഴുതുന്നത് വളരെയേറെ ശ്രദ്ധയോടെയാവണം. ഈ കാര്യങ്ങൾ ഓർക്കുന്നതോടൊപ്പം തന്നെ ചോദ്യപേപ്പറിന്റെ മാതൃകയും സങ്കൽപ്പിക്കാൻ ശ്രമിക്കുക. ചോദ്യപേപ്പറിന്റെ മാതൃകയെപ്പറ്റി ഒരു രൂപം കിട്ടിയാൽ എങ്ങിനെയാണ് നിങ്ങൾ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതേണ്ടതെന്നും, ഏതു വിഭാഗത്തിൽനിന്ന് തുടങ്ങണമെന്നും സ്വയം ചിന്തിക്കുക. അതുകൂടാതെ, ചോദ്യകടലാസിന്റെ മാതൃകയിൽ വലിയ മാറ്റം അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ചോദ്യപേപ്പർ വന്നാലുള്ള  സാഹചര്യത്തെക്കുറിച്ചും നല്ലവണ്ണം ചിന്തിക്കുക.

ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ  വരുകയാണെങ്കിൽ, അവ നിങ്ങൾ എന്ത്, എങ്ങിനെ  കൈകാര്യം ചെയ്യും   എന്നതിനെപ്പറ്റിയും  നല്ലവണ്ണം ചിന്തിച്ചിരിക്കണം.

ഇത്തരത്തിലുള്ള സാങ്കല്പീക സന്ദർഭങ്ങളെ അനുകരിക്കുന്നതുകൊണ്ട് നിങ്ങളുടെ മനസ്സ് കൂടുതൽ ദൃഢനിശ്ചയമുള്ളതാക്കാനും ഏതു കഠിനമായ സാഹചര്യത്തിലും അതികം പരിക്കേൽക്കാതെ രക്ഷപ്പെടാനും സഹായിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോൾ അതിനെ എങ്ങിനെ മറികടക്കാമെന്നും നിങ്ങൾക്കറിയാൻ സാധിക്കും.

 ഓർക്കുക……വിജയത്തിലേക്ക് ഒരു എളുപ്പവഴിയും ഇല്ല……….

എന്നാൽ വൈകിവന്നവരെസംബന്ധിച്ചിടത്തോളം,  അവർ പരീക്ഷകൾക്ക് ചുരുങ്ങിയത് ഒരു മാസം മുൻപെങ്കിലും മേല്പറഞ്ഞ  ഈ രീതികൾ  സത്യസന്ധമായി പിന്തുടർന്നുവന്നാൽ, തീർച്ചയായും  ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ അവർക്ക് വളരെയേറെ ഗുണം ചെയ്യും.

പതിവായി നിങ്ങൾ സത്യസന്ധതയോടെയും ആത്മാര്ഥതയോടെയും  ഈ  നിർദ്ദേശങ്ങൾ തുടർന്നുപോന്നാൽ, നിങ്ങൾക്ക് ഉയർന്ന നേട്ടങ്ങൾ, ഉയർന്ന മാർക്കുകൾ കൊയ്യാമെന്നതിൽ ഒരു സംശയവും വേണ്ട.

റൈറ്റ് വേ ടീം

Categories:

Tags:

No responses yet

Leave a Reply

Your email address will not be published. Required fields are marked *

March 2021
M T W T F S S
1234567
891011121314
15161718192021
22232425262728
293031